ന്യൂഡൽഹി: നിയമവിരുദ്ധമായ ഇടപാടുകളുമായി ബന്ധപ്പെട്ട കടങ്ങൾക്കായി നൽകിയ ചെക്കുകൾ മടങ്ങിയാൽ, അത് 'നിയമപരമായി നടപ്പാക്കാൻ കഴിയുന്ന ബാധ്യത'യായി കണക്കാക്കാനാവുമോ എന്ന കാര്യത്തിൽ സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചു. ഇത്തരം കേസുകൾ നിലനിൽക്കുമെന്ന് നേരത്തെ വിധിച്ച കേരള ഹൈക്കോടതിയുടെ നിലപാടാണ് ഇപ്പോൾ സുപ്രീം കോടതിയുടെ നിരീക്ഷണത്തിന് വിധേയമായത്.
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിലെ സെക്ഷൻ 138 പ്രകാരം ഒരു കേസ് നിലനിൽക്കണമെങ്കിൽ, അത് നിയമപരമായി സാധുവായ ഒരു ബാധ്യതയുടെ ഭാഗമായിരിക്കണം. ......
അമ്മായിഅമ്മയെ യുവതികൾ വെട്ടികൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിലാണ് സംഭവം.......
ധർമ്മസ്ഥല: പരാതിക്കാരന്റെ ഐഡന്റിറ്റി പുറത്ത് സ്ഫോടനാത്മകമായ വെളിപ്പെടുത്തലിലൂടെ കർണാടക ഗവണ്മെന്റിനെ കബളിപ്പിച്ച ധർമ്മസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളി മന്ധ്യ സ്വദേശി സി എൻ ചിന്നയ്യയാണെന്ന് വെളിവായി. അയാളുടെ വിസിൽ ബ്ലോവർ ആനുകൂല്യം കോടതി പിൻവലിച്ചു. ......
ഇന്നലെ അറസ്റ്റിലായ ധർമ്മസ്ഥലയിലെ വിവാദപുരുഷനായ പരാതിക്കാരനെ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം എസ്ഐ ടി വീണ്ടും ചോദ്യം ചെയ്തുവരികയാണ്. അയാളുടെ ലക്ഷ്യമെന്ത് പിന്നിലാരാണ് എന്നൊക്കെ കണ്ടെത്താനാണ് എസ് ഐ ടി ശ്രമിക്കുന്നത്. ......
കർണാടകയിലെ ധർമസ്ഥലയിൽ ഒട്ടേറെ മൃതദേഹങ്ങൾ രഹസ്യമായി കുഴിച്ചിട്ടിട്ടുണ്ടെന്ന് ആരോപിച്ച മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ. ധർമ്മസ്ഥലയിൽ കൂട്ടബലാത്സംഗങ്ങളും കൊലപാതകങ്ങളും നടന്നിട്ടുണ്ടെന്ന ഇയാളുടെ വെളിപ്പെടുത്തൽ ദേശീയതലത്തിൽ തന്നെ വലിയ വിവാദമായിരുന്നു. ......
ബംഗളുരു: ജൂൺ നാലിന് പതിനൊന്ന് പേർ കൊല്ലപ്പെടാനും എഴുപതോളം പേർക്ക് പരിക്കേൽക്കാനും ഇടയായ സ്റ്റേഡിയ ദുരന്തത്തിന് കാരണം ആൽക്കൂട്ടത്തിന്റെ അമിതാവേശമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. നിയമസഭയിൽ പ്രതിപക്ഷ നേതാവ് ആർ അശോക് തുടങ്ങിവെച്ച ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ......
ഭോപ്പാൽ: വിവാഹിതയാണെങ്കിൽപ്പോലും, തനിക്കിഷ്ടമുള്ള ഒരാളോടൊപ്പം താമസിക്കാൻ ഒരു പ്രായപൂർത്തിയായ സ്ത്രീക്ക് അവകാശമുണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഇതേത്തുടർന്ന്, ഒരു സ്ത്രീയേ പോലീസ് കസ്റ്റഡിയിൽനിന്ന് മോചിപ്പിക്കാനും കോടതി ഉത്തരവിട്ടു.
തങ്ങളുടെ മകൾ ഒരു വിവാഹിതനായ പുരുഷനോടൊപ്പം താമസിക്കുന്നത് ചോദ്യം ചെയ്ത് മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ സുപ്രധാന വിധി. ......
ന്യൂഡൽഹി: റെസിഡന്റ് ഡോക്ടർമാരുടെ അമിത ജോലിഭാരം സംബന്ധിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിന്റെയും നാഷണൽ മെഡിക്കൽ കമ്മീഷന്റെയും (NMC) പ്രതികരണം തേടി സുപ്രീം കോടതി. ഇത് രാജ്യത്തെ യുവ ഡോക്ടർമാരുടെ ദുരിതാവസ്ഥക്ക് പരിഹാരമാകുമെന്ന പ്രതീക്ഷ നൽകുന്നു. ......
ന്യൂഡൽഹി: വനിതാ അഭിഭാഷകരെക്കുറിച്ച് ഫേസ്ബുക്കിൽ നടത്തിയ വിവാദ പരാമർശത്തിൽ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു മാപ്പ് പറഞ്ഞു. "തനിക്കെതിരെ കണ്ണുചിമ്മിയ വനിതാ അഭിഭാഷകർക്ക് അനുകൂലമായ വിധികൾ ലഭിച്ചു" എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ......
സിപിഐ മുൻ ദേശീയ ജനറൽ സെക്രട്ടറി സുരവരം സുധാകർ റെഡ്ഡി അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ എൺപത്തിമൂന്നാമത്തെ വയസിലാണ് അന്ത്യം. ......